കേരളം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരെ ആക്രമിച്ചു; വനിതാ ഡോക്ടർക്ക് നേരെ അസഭ്യവർഷം; യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍  ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ്  ആശുപത്രിയിൽ  സംഘർഷമുണ്ടാക്കിയത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. 

വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ഇയാൾ അസഭ്യവര്‍ഷം നടത്തി. അക്രമാസക്തനായ ഇയാളെ ആശുപത്രിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും പൊലീസും ചേര്‍ന്ന് കീഴടക്കുകയായിരുന്നു. 

തലയ്ക്ക് പരിക്കേറ്റ രണ്ട് തമിഴ്നാട് സ്വദേശികളുമായാണ് ഇയാൾ ആശുപത്രിയിലെത്തിയത്. ഇതേക്കുറിച്ച് ചോദിക്കുന്നതിനിടെയാണ് അനിൽകുമാർ ഡോക്ടർക്ക് നേരെ അപമര്യാദയായി പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തത്. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. 

സ്റ്റേഷനിലെത്തിച്ചപ്പോൾ ഇയാൾ ഭിത്തിയിൽ തലയിടിച്ചു പരിക്കേൽപ്പിച്ചു. വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴും അസഭ്യം വിളിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. അനിൽകുമാറിനെതിരെ പൊലീസ് ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി