കേരളം

ശബരിമലയിൽ ഇന്ന് സഹസ്ര കലശാഭിഷേകം; ഇടവമാസ പൂജകൾ പൂർത്തിയാക്കി രാത്രി പത്തിന് നട അടയ്ക്കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഇടവമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി പത്ത് മണിക്കാണ് നട അടയ്ക്കുക. ഇന്നലെ സഹസ്ര കലശ പൂജ നടന്നു. പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ 1001 കലശങ്ങൾ പൂജിച്ചു നിറച്ചു. 

തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഇന്ന് ഉച്ചയ്ക്കു അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം നടക്കും. മേൽശാന്തി  കെ ജയരാമൻ നമ്പൂതിരി സഹകാർമികത്വം വഹിക്കും.  

ഇന്നലെ ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം എന്നിവ നടന്നു. ഇന്നലെയും ദർശനത്തിനു വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ ഇന്നലെ ദർശനം നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു