കേരളം

എസ്എഫ്‌ഐ ആള്‍മാറാട്ടം; ക്രിസ്ത്യന്‍ കോളജ് പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കാട്ടാക്കട ക്രിസത്യന്‍ കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ.ഷൈജുവിനെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് നീക്കി. കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ ആണ് നടപടിയെടുത്തത്. സംഭവം സര്‍വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കി എന്ന് കാണിച്ചാണ് നടപടി. സര്‍വകലാശാലയെ കബളിപ്പിച്ചതിന് പൊലീസില്‍ പരാതി കൊടുക്കും. ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും.

പ്രൊ.ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ചെലവുകള്‍ പ്രൊ.ഷൈജുവില്‍ നിന്ന് ഈടാക്കും. പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളജുകളില്‍ നിന്നും അയച്ച യുയുസി ലിസ്റ്റും പരിശോധിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പരിശോധിക്കും.തെരഞ്ഞെടുപ്പിന്റെ  പിറ്റേന്ന് തന്നെ ഫലം സര്‍വകലാശാലയെ അറിയിക്കണം. കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല. യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നല്‍കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ അവസരം ഉണ്ടാകും. അതിന് ശേഷമാകും യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പെന്നും വിസി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു