കേരളം

മര്‍ദ്ദിച്ചതും അസഭ്യം പറഞ്ഞതും ഒരാള്‍ മാത്രം; യുവദമ്പതികളെ ആക്രമിച്ചതില്‍ ഒരാള്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബൈക്ക് യാത്രക്കാരായ യുവദമ്പതികള്‍ക്ക് നേരെ അതിക്രമം കാട്ടിയ കേസില്‍ നടുവട്ടം സ്വദേശി എ പി മുഹമ്മദ് അജ്മല്‍ അറസ്റ്റില്‍. ഇരിങ്ങാടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവം നേരിട്ടത്. അജ്മലിനെ തിരിച്ചറിഞ്ഞതായും ഇയാള്‍ മാത്രമാണ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്നും അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് നഗരത്തില്‍ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. രണ്ടു ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളാണ് തന്നെ ആക്രമിച്ചതും അസഭ്യം പറഞ്ഞതെന്നും അശ്വിന്‍ പറഞ്ഞു. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴാണ് അജ്മലിന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായത്. തന്നെ ആക്രമിക്കാതിരിക്കാന്‍ കൂടെ ഉണ്ടായിരുന്ന നാലുപേര്‍ അജ്മലിനെ പിടിച്ചുവെയ്ക്കുകയായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

മുഖത്ത് അടിയേറ്റ തനിക്ക് പരിക്കുള്ളതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെന്നും അശ്വിന്‍ പറഞ്ഞു. ഇന്നലെ രാത്രി സംഭവം നടന്ന ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമുമായാണ് ബന്ധപ്പെട്ടത്. അവരുടെ നിര്‍ദേശപ്രകാരമാണ് നടക്കാവ് പൊലീസിനെ സമീപിച്ചത്. പൊലീസിന്റെ അന്വേഷണത്തില്‍ ചെറിയ തോതില്‍ കാലതാമസം ഉണ്ടായതായും അശ്വിന്‍ ആരോപിച്ചു. സിനിമ കണ്ടശേഷം നഗരത്തില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴായിരുന്നു ആക്രമണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി