കേരളം

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ; ഹൈക്കോടതി സ്വമേധയ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ശബരിമല പൊന്നമ്പലമേട്ടില്‍ കടന്നുകയറി പൂജ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി വിശദകീരണം ആരാഞ്ഞു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

തൃശൂര്‍ തെക്കേക്കാട്ടുമഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയത്. സംഭവത്തില്‍ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാരായണന്‍ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഇടനിലക്കാരനായി നിന്ന കുമളി സ്വദേശി ചന്ദ്രശേഖരനെയുമാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. 

കേസിലെ മുഖ്യപ്രതി നാരായണന്‍ നമ്പൂതിരിയെ വഴികാട്ടികളുമായി പരിചയപ്പെടുത്തിയത് ചന്ദ്രശേഖരന്‍ ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഗവി വനംവകുപ്പ് വികസന കോര്‍പ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് നാരായണന്‍ സ്വാമിക്ക് ചന്ദ്രശേഖരന്‍ പരിചയപ്പെടുത്തി കൊടുത്തത്. ഇവരുടെ സഹായത്തോടെ പച്ചക്കാനത്ത് നിന്ന് കാട്ടില്‍ കൂടി വഴിതെളിച്ച് ഒന്നര മണിക്കൂര്‍ കൊണ്ടാണ് നാരായണന്‍ സ്വാമിയും നാലു തമിഴ്നാട് സ്വദേശികളും പൊന്നമ്പലമേട്ടില്‍ എത്തിയത്. ഇതിന് രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പ്രതിഫലം നല്‍കിയ. തുടര്‍ന്നായിരുന്നു വിവാദമായ പൂജ നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്ത് കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്- വീഡിയോ

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി