കേരളം

ആശയക്കുഴപ്പം മാറി; ട്രഷറികളും 2000 രൂപ നോട്ട് സ്വീകരിക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ട്രഷറികളിൽ 2000 രൂപയുടെ നോട്ട് സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം. രണ്ടായിരത്തിന്റെ നോട്ട് റിസർവ് ബാങ്ക് പിൻവലിച്ചതിനാൽ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന നിലപാടിലായിരുന്നു ട്രഷറി വകുപ്പ് ആദ്യം. എന്നാൽ, നോട്ടുകൾ സെപ്റ്റംബർ 30 വരെ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ ആർബിഐ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നോട്ട് സ്വീകരിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കി. 

2000 രൂപയുടെ  നോട്ട് സ്വീകരിക്കുമെന്ന് കെഎസ്ആർടിസിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ യൂണിറ്റുകൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകിയെന്നും ഇക്കര്യത്തിൽ പരാതി ഉയർന്നാൽ കർശനനടപടിയുണ്ടാവുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു. അതേസമയം ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ  2000ത്തിന്റെ നോട്ടുകൾ നിലവിൽ സ്വീകരിക്കില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ