കേരളം

മദ്യപിച്ച് റോഡില്‍ അഴിഞ്ഞാടി അതിഥി തൊഴിലാളികള്‍; ദിശാബോര്‍ഡ് നശിപ്പിച്ചു, ഒടുവില്‍ ക്ഷമാപണം 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അതിരമ്പുഴയില്‍ മദ്യലഹരിയില്‍ റോഡിലിറങ്ങി അഴിഞ്ഞാടി അതിഥി തൊഴിലാളികള്‍. റെസിഡന്റ്സ് അസോസിയേഷന്‍ സ്ഥാപിച്ച ദിശാബോര്‍ഡ് നശിപ്പിച്ചു. ഞായറാഴ്ച രാത്രി അതിരമ്പുഴ-പാറോലിക്കല്‍ റോഡില്‍ ഐക്കരക്കുന്നേല്‍ ജങ്ഷനിലായിരുന്നു സംഭവം. 


തിങ്കളാഴ്ച രാവിലെയാണ് കരുണ റെസിഡന്റ്സ് അസോസിയേഷന്‍ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡ് നശിപ്പിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ സമീപമുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് സംഭവത്തിന് പിന്നില്‍ അതിഥി തൊഴിലാളികളാണെന്ന് വ്യക്തമായത്. ഐക്കരക്കുന്നേല്‍ ജങ്ഷന് സമീപത്തെ സ്വകാര്യസ്ഥാപനത്തിലെ  തൊഴിലാളികള്‍ മദ്യപിച്ചശേഷം റോഡിലിറങ്ങുകയായിരുന്നു. ഇതിനിടെയാണ് ബോര്‍ഡും നശിപ്പിച്ചത്. കൂട്ടത്തിലൊരാള്‍ ബോര്‍ഡ് വലിച്ച് താഴെയിടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞായറാഴ്ച രാത്രി 910-ഓടെയായിരുന്നു സംഭവം.

സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന അഞ്ചംഗസംഘമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതോടെ പഞ്ചായത്ത് അംഗങ്ങളായ ബേബിനാസ് അജാസ്, ജോസ് അമ്പലക്കുളം, റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി രാജീവ് കുടിലില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി തൊഴിലാളികളെ താക്കീത് ചെയ്യുകയായിരുന്നു.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു