കേരളം

ട്രെയിനില്‍ വച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: ചെന്നൈ- മംഗളൂരു ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍. തൃശൂര്‍ കാഞ്ഞാണി സ്വദേശി കെവി സനീഷാണ് പിടിയിലായത്. ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ ഇന്ന് രാവിലെയായിരുന്നു അതിക്രമം. പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടിരുന്നു.

ചെന്നൈ -മംഗളൂര്‍ എക്സ്പ്രസ് ട്രെയിനില്‍വച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ തലശേരിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്നാണ് വിവരം. നീലേശ്വരം വരെ യാത്ര ചെയ്ത പ്രതി, പിന്നീട് നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനി വിവരം റെയില്‍വേ പൊലീസില്‍ അറിയിച്ചിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?