കേരളം

വീടിന് മുകളിലേക്ക് മിനി ലോറി മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരിയില്‍ വീടിന് മുകളിലേക്ക് മിനി ലോറി മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ തൊഴിലാളി രാജന്റെ നില ഗുരുതരമാണ്. മരത്തടി കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ടുമറിഞ്ഞത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. കുന്നിന്റെ മുകളില്‍ നിന്ന് മരം കയറ്റിയ ലോറി താഴേക്ക് റിവേഴ്‌സ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.  ലോറിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളിയായ രാജനാണ് ഗുരുതരമായി പരിക്കേറ്റത്. വണ്ടി മറിഞ്ഞപ്പോള്‍ ഇയാള്‍ മരത്തിന് അടിയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. നാട്ടുകാരെത്തി മരം മാറ്റിയാണ് രാജനെ പുറത്തെടുത്തത്. 

ലോറിയില്‍ ഒപ്പമുണ്ടായിരുന്ന ആളുടെ നില ഗുരുതരമല്ല. താമരശേരി സ്വദേശി മോഹനന്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു