കേരളം

സ്വകാര്യ ഭാ​ഗത്ത് വേദനയെന്ന് ഏഴ് വയസുകാരി, വീട്ടിൽ തേങ്ങയിടാൻ വന്ന 52കാരൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: വീട്ടിൽ തേങ്ങയിടാൻ‌ വന്നയാൾ ഏഴു വയസുകാരിയെ പീഡിപ്പിച്ചു. കടയ്‌ക്കൽ സ്വദേശി 52കാരനായ കൃഷ്‌ണൻകുട്ടിയാണ് അറസ്റ്റിലായത്. കുളിപ്പിക്കുന്നതിനിടെ സ്വകാര്യ ഭാ​ഗത്ത് വേദനയുള്ളതായി കുട്ടി പറഞ്ഞതിനെ തുടർന്ന് അമ്മ പരിശോധിച്ചപ്പോൾ ക്ഷതമേറ്റതായി കണ്ടെത്തി. തുടർന്ന് കുട്ടിയെ തിരുവനന്തപുരം സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചു.

ഡോക്ടർ നടത്തിയ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടാതായി മനസിലായി. ഡോക്ടറോട് കുട്ടി പീഡന വിവരം പങ്കുവെക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി കടയ്‌ക്കൽ പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്