കേരളം

ബംഗളൂരു - മൈസൂരു എക്‌സ്പ്രസ് വേയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചുകയറി; മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: ബംഗളൂരു - മൈസൂരു എക്‌സ്പ്രസ് വേയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ച് രണ്ടുമലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി നിഥിന്‍, നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം. ബംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്ക് വരികയായിരുന്ന ബൈക്ക് മുന്നില്‍ സഞ്ചരിക്കുകയായിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. 

മൈസൂരു കാവേരി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ മൈസൂരുവിലെ കെആര്‍ മെഡിഡക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്

സ്വർണ ഡ്രാ​ഗണായി ശോഭിത; കാനിൽ തിളങ്ങി താരം

50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശം; സംസ്ഥാനത്ത് അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേര്‍