കേരളം

പരിവാഹൻ സൈറ്റിലൂടെ ഉടമസ്ഥരുടെ ഫോൺ നമ്പർ മാറ്റും; 'ബുള്ളറ്റ്' മോഷ്ടാക്കൾ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സഹോദരന്മാർ അടക്കം അന്തർ ജില്ലാ ബൈക്ക് മോഷണസംഘത്തെ പൊലീസ് പിടികൂടി. തിരുവനന്തപുരം കുട്ടിച്ചൽ പഞ്ചായത്ത് കോട്ടൂർ ചവടമൂട് സൗദ് മൻസിൽ സൗദ് (24), സഹോദരൻ സബിത്ത് (19), തിരുവനന്തപുരം കരമന കാലടി കോടൽ വീട്ടിൽ കാർത്തിക്ക് (18) എന്നിവരെയാണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ മോഷ്ടിച്ചതെല്ലാം ‘ബുള്ളറ്റ്’ ബൈക്കുകളാണ്. ഇതുവരെ 8 ബുള്ളറ്റുകൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മാരാരിക്കുളം റെയിൽവേ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് പ്രതികൾ കുടുങ്ങിയത്.

മാരാരിക്കുളം കളിത്തട്ടിന് സമീപം വാടക വീട്ടിൽ താമസിച്ച് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നുമാണ് വാഹനങ്ങൾ മോഷ്ടിച്ചത്. യഥാർഥ ഉടമസ്ഥരുടെ ഫോൺ നമ്പർ പരിവാഹൻ ഓൺലൈൻ സൈറ്റിലൂടെ മാറ്റിയും എൻജിൻ നമ്പറിലും ഷാസി നമ്പറിലും മാറ്റം വരുത്തിയും ആർസി ബുക്ക് വ്യാജമായി പ്രിന്റ് ചെയ്ത് സാമൂഹിക മാധ്യമത്തിലൂടെ വിൽപന നടത്തുന്നതാണ് പ്രതികളുടെ രീതി. പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന കളിത്തട്ട് ഭാഗത്തുള്ള വീട്ടിൽ നിന്നും വ്യാജമായി ആർസി ബുക്ക് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റർ മറ്റ് അനുബന്ധ ഉപകരണങ്ങളും ഡ്യൂപ്ലിക്കറ്റ് താക്കോലുകളും കണ്ടെടുത്തു.

ഇവർ എറണാകുളം മരട്, എറണാകുളം സെൻട്രൽ, തിരുവനന്തപുരം പേട്ട, പൂജപ്പുര എന്നീ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിരുന്ന ബുള്ളറ്റ് മോഷണ കേസുകളിലെ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുകയാണെന്നു പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍