കേരളം

ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം, യുവാവിന് വെടിയേറ്റു, വീട് കയറി ആക്രമണം, കാറും സ്‌കൂട്ടറും അടിച്ചുതകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചേര്‍ത്തലയില്‍ ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുയുവാക്കള്‍ക്ക് പരിക്ക്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാള്‍ക്ക് എയര്‍ഗണ്‍ കൊണ്ടാണ് വെടിയേറ്റത്.

ചേര്‍ത്തല, മുഹമ്മ പ്രദേശത്താണ് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ഒറ്റപുന്ന ബാറിന് സമീപമാണ് ആദ്യം സംഘര്‍ഷം ഉണ്ടായത്. ഇതില്‍ സുജിത്ത് എന്ന യുവാവിന് പരിക്കേറ്റു. ഇതിന് പിന്നാലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് വടക്കുവശത്ത് വച്ച് രഞ്ജിത്ത് എന്ന യുവാവിന് എയര്‍ഗണ്‍ കൊണ്ട് വെടിയേല്‍ക്കുകയായിരുന്നു. രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതിന് പിന്നാലെ വീട് കയറിയുള്ള ആക്രമണവും നടന്നു. സംഘം ചേര്‍ന്നെത്തിയായിരുന്നു ആക്രമണം. അജിത്ത്, ദീപു, പ്രജീഷ് എന്നിവരുടെ വീട് കയറിയായിരുന്നു ആക്രമണം. സംഘം ചേര്‍ന്നെത്തി വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറി. ഗൃഹോപകരണങ്ങള്‍ നശിപ്പിച്ചു. ജനല്‍ചില്ലുകള്‍ തകര്‍ത്തു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറും അടിച്ചുതകര്‍ത്തിട്ടുണ്ട്.

മറ്റൊരു വീട്ടില്‍ രണ്ട് സ്‌കൂട്ടറുകളാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടു ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് ഇതിന് പിന്നില്‍ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി