കേരളം

മട്ടൻ‌ കറി കുറഞ്ഞുപോയി; പാത്രം വലിച്ചെറിഞ്ഞു, ഡെപ്യൂട്ടി സൂപ്രണ്ടിനേയും ഉദ്യോ​ഗസ്ഥരേയും കയ്യേറ്റം ചെയ്ത് തടവുകാരൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയതിൽ പ്രകോപിതനായി അക്രമം അഴിച്ചുവിട്ട് തടവുകാരൻ. ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിൽ തടവുകാരനായ വയനാട് സ്വദേശി ഫൈജാസിന് (42) എതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസ് എടുത്തു.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഊണിനൊപ്പം മട്ടൻ കറിയാണ് വിളമ്പിയത്. കറി കുറഞ്ഞുപോയി എന്നു പറഞ്ഞ് ഫൈജ്സ് ബഹളം വെക്കുകയായിരുന്നു. ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടായി. വിവരം അറിഞ്ഞ് ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയപ്പോൾ ഫൈജാസ്  ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു. 

ഇതു തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചു കയ്യേറ്റം ചെയ്യുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനും ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍