കേരളം

ആറു കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ, ഇതരസംസ്ഥാന തൊഴിലാളി ഓടിരക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ചാലക്കുടിയിൽ ആറ് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. ആമ്പല്ലൂർ സ്വദേശിയായ അനൂപാണ് പൊലീസ് പിടിയിലായത്. 
ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.

പൊലീസ് പിടികൂടുമെന്നായപ്പോൾ ആസം സ്വദേശി മുനീറുൾ ഇസ്ലാം ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലിസ് തിരച്ചിൽ തുടരുകയാണ്.ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം.

പിടിയിലായ അനൂപ് പുതുക്കാട് വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈ എസ് പി സി ആർ സന്തോഷിന്റെ നിർദേശപ്രകാരമാണ് അറസ്റ്റ് ചെയ്‌തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ