കേരളം

ഡിജിപി അരുണ്‍കുമാര്‍ സിന്‍ഹയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനും എസ്പിജി ഡയറക്ടറുമായ അരുണ്‍കുമാര്‍ സിന്‍ഹയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. അരുണ്‍കുമാര്‍ സിന്‍ഹ ഇന്ന് വിരമിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനാണ് സിന്‍ഹ. 

എസ്പിജി ഡയറക്ടര്‍ ആണെങ്കിലും അരുണ്‍കുമാര്‍ സിന്‍ഹ പ്രധാനമന്ത്രിയോടൊപ്പമോ അല്ലാതെയോ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാറില്ല. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അരുണ്‍കുമാര്‍ സിന്‍ഹ. 

സംസ്ഥാനത്തെ രണ്ടു ഡിജിപിമാര്‍ ഇന്നു വിരമിക്കുകയാണ്. ഡിജിപിമാരായ ബി സന്ധ്യ, എസ് ആനന്ദകൃഷ്ണന്‍ എന്നിവരാണ് വിരമിക്കുന്നത്. ഇവര്‍ക്കു പകരം മുതിര്‍ന്ന എഡിജിപിമാരായ കെ പത്മകുമാര്‍, ഷേഖ് ദര്‍വേഷ് സാഹിബ് എന്നിവര്‍ക്ക് ഡിജിപി പദവി നല്‍കി. 

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജൂൺ മാസത്തിൽ  വിരമിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പട്ടികയിലെ ആദ്യപേരുകാരായ പത്മകുമാര്‍, ഷേഖ് ദര്‍വേഷ് സാഹിബ്, നിതിന്‍ അഗര്‍വാള്‍ എന്നിവരിലൊരാള്‍ പൊലീസ് മേധാവി സ്ഥാനത്തെത്തിയേക്കുമെന്നാണ് സൂചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ