കേരളം

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ സമയം ഇന്നു മുതൽ മാറും; പുതിയ സമയക്രമം 2024 ജൂണ്‍ പകുതി വരെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊങ്കണ്‍ വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയമാറ്റം ഇന്ന് നിലവിൽ വരും. അടുത്ത വർഷം ജൂൺ പകുതി വരെ പുതിയ സമയക്രമത്തിലാകും ഈ വഴി ട്രെയിനുകൾ സർവീസ് നടത്തുക. 

ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 6.16-ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള  രാജധാനി എക്‌സ്പ്രസ്  ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ട്രെയിൻ ഡല്‍ഹിയിലെത്തും.

നിസാമുദീന്‍-എറണാകുളം തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ വൈകീട്ട് 5.20-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരിച്ച് ചൊവ്വാഴ്ചകളില്‍ രാത്രി 11.25-ന് എറണാകുളത്തു നിന്നും പുറപ്പെടും. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-ന് ട്രെയിൻ ഡല്‍ഹിയിലെത്തും.വെരാവല്‍-തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസ് വെരാവലില്‍ നിന്നും വ്യാഴാഴ്ചകളില്‍ രാവിലെ 6.30-ന് പുറപ്പെടും. ബുധനാഴ്ചകളില്‍ ഉച്ചയ്ക്ക് 3.55-ന് തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും റെയിൽവേ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു