കേരളം

കുടുംബവഴക്ക്; 85കാരിയായ അമ്മായിയമ്മയെ ഭക്ഷണം നൽകാതെ മരുമകൾ മുറിയിൽ പൂട്ടിയിട്ടു; പൊലീസെത്തി 'സഖി'യിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുടുംബവഴക്കിനെത്തുടർന്ന് വൃദ്ധയായ ഭർതൃമാതാവിനെ മരുമകൾ ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിട്ടതായി പരാതി. 
നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് 85 കാരിയായ വൃദ്ധയെ മോചിപ്പിച്ചത്. മക്കളാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് വയോധികയെ സിവില്‍സ്റ്റേഷനിലെ 'സഖി'യിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. മകനും ഭാര്യയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് മരുമകള്‍ ഭർതൃവീട്ടിൽ താമസം തുടങ്ങിയത്. കഴിഞ്ഞദിവസം വഴക്കിനെത്തുടർന്ന് വൃദ്ധയ്ക്ക് ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.

വയോധിക ബഹളംവെച്ചതിനെത്തുടര്‍ന്ന് നാട്ടുകാർ സ്ഥലത്തെത്തി. എലത്തൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയപ്പോൾ വീടിന്റെ ഗെയിറ്റും മുറികളും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു.  മുറി തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും വീട്ടുകാര്‍ ആദ്യം തയ്യാറായില്ല. പിന്നീട് ഏറെ പണിപ്പെട്ടാണ് മുറി തുറപ്പിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

തോല്‍വി അറിയാതെ 49 മത്സരങ്ങള്‍; യൂറോപ്യന്‍ ലീഗില്‍ ബയര്‍ ലെവര്‍കൂസന്‍ പുതു ചരിത്രമെഴുതി; ഫൈനലില്‍

''അന്നു ഞാന്‍ ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനു വഴങ്ങിപ്പോയി''; ഉമ്മന്‍ ചാണ്ടി പറഞ്ഞു

ലാഭത്തില്‍ റിലയന്‍സിനെ മറികടന്ന് എസ്ബിഐ; വരുമാനം ഒരു ലക്ഷം കോടി കടന്നു

'അധികം ചിരിക്കേണ്ട, നാളെ ചിലപ്പോൾ കരയും'; സന്തോഷത്തോട് ഭയം, എന്താണ് ചെറോഫോബിയ?