കേരളം

താത്കാലിക ആശ്വാസം;വൈദ്യുതി സബ്‌സിഡി ഒഴിവാക്കില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധം ശക്തമായതോടെ സബ്‌സിഡി ഒഴിവാക്കാനുള്ള നീക്കത്തില്‍ സര്‍ക്കാരിന് പുനര്‍ചിന്തനം. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡി തുടരുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി തുടരുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 44 രൂപവരെയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നത്. യൂണിറ്റിന് 35 പൈസയും 50 പൈസയും കണക്കാക്കി പത്ത് വര്‍ഷമായി നല്‍കിവന്ന സബ്‌സിഡി നവംബര്‍ ഒന്നുമുതല്‍ നിര്‍ത്തുന്നതായി അറിയിപ്പുണ്ടായത്. നിരക്ക് വര്‍ധനവിനൊപ്പം സബ്‌സിഡിയും ഇല്ലാതായതോടെ പ്രതിഷേധം ശക്തമായതോടെയാണ് സബ്‌സിഡി തുടരുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചത്. 

പ്രതിരോധത്തിലായതോടെ സബ്‌സിഡി പിന്‍വലിക്കാന്‍ ഉത്തരവില്ലെന്ന് ന്യായീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ വൈദ്യുതി തീരുവ കെ.എസ്.ഇ.ബിയില്‍ നിന്ന് പിരിയ്ക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയിരുന്നു. വിഷയത്തില്‍ പ്രതിപക്ഷത്തെ കൂടാതെ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. നിരക്ക് വര്‍ധനയും സബ്‌സിഡി ഒഴിവാക്കലും പിന്‍വലിക്കണമെന്ന് എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു