കേരളം

പ്രതിയെ പിടിക്കാൻ പൊലീസെത്തി, വെടിയുതിർത്ത് അച്ഛൻ; നാടകീയ രംഗങ്ങൾ, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രതിയെ പിടിക്കാന്‍ വീട്ടിലെത്തിയ പൊലീസിന് നേരെ പിതാവ് വെടിയുതിര്‍ത്തു. സംഭവത്തില്‍ ചിറയ്ക്കല്‍ സ്വദേശി ബാബു ഉമ്മനെ തോമസിനെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമ കേസുമായി ബന്ധപ്പെട്ട് ബാബുവിന്റെ മകന്‍ റോഷനെ തിരക്കിയാണ് പൊലീസ് എത്തിയത്. എന്നാല്‍ വീടു വളഞ്ഞ പൊലീസിന് നേരെ ബാബു വെടിയുതിര്‍ക്കുകയായിരുന്നു. 

അതേസമയം പൊലീസ് ഗുണ്ടകള്‍ക്കൊപ്പം വന്ന് വീടും കാറും നശിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ രാത്രിയോടെ റോഷനെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോള്‍ രണ്ടാം നിലയില്‍ നിന്നും ബാബു റിവോള്‍വര്‍ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവെച്ചുവെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. പിന്നീട് ബലം പ്രയോഗിച്ചാണ് പൊലീസ് ബാബുവിനെ കീഴ്‌പ്പെടുത്തിയത്. പൊലീസ് വരുന്ന സമയത്ത് റോഷന്‍ വീട്ടിലുണ്ടായിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

2 വര്‍ഷത്തെ ഇടവേള, എന്‍ഗോളോ കാന്‍ഡെ വീണ്ടും ഫ്രഞ്ച് ടീമില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം