കേരളം

കൈക്കൂലി ചോദിച്ചതിന് തഹസില്‍ദാരുടെ പ്രതികാരം; പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തി; പരാതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് തഹസില്‍ദാര്‍ക്കെതിരെ പരാതി. ജാതി സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ചോദിച്ചത് പരാതിപ്പെട്ടതാണ് പ്രകോപനപരമായതെന്ന് പെണ്‍കുട്ടിയുടെ  പിതാവ് പറഞ്ഞു.  സമുദായ സംഘടനാ ഭാരവാഹികളോടാണ് പെണ്‍കുട്ടിയുടെ പേര് വിവരങ്ങള്‍ പങ്കുവച്ചത്. തുടര്‍ന്ന് സംഭവത്തില്‍ ആലപ്പുഴ എസ്പിക്കും ശിശുസംരക്ഷണസമിതിക്കും പരാതി നല്‍കി. സിപിഐ സര്‍വീസ് സംഘടനാ ഭാരവാഹിയാണ് ആരോപണ വിധേയന്‍. തഹസില്‍ദാരെ സംരക്ഷിക്കുന്നതിനായി രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നതായും കുടംബം ആരോപിച്ചു.

'അടുത്തിടെ വൈക്കത്ത് മരണവുമായി ചെന്നപ്പോള്‍ മകളെ ബലാത്സംഗം ചെയ്തത് ആരാണെന്നും പോക്‌സോ കേസ് എന്തായെന്നും ഒരു ബന്ധു ചോദിച്ചു. ഇത് കേട്ടപ്പോള്‍ ആരാണ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ എന്തുണ്ടെങ്കിലും അറിയുമെന്നും വൈക്കം തഹസില്‍ദാര്‍ തങ്ങളുടെ ശാഖയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും പറയാറുണ്ടെന്ന് ബന്ധു പറഞ്ഞു' പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. 

'മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി തഹസില്‍ദാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് ചോദിച്ചപ്പോള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് വൈകിച്ചു. അവസാനം സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വന്നപ്പോള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് നടപടിയുണ്ടായത്. അതിന് പിന്നാലെ പ്രതികാരനടപടിയെന്നോണം തഹസില്‍ദാര്‍ വൈക്കം സമുദായ ശാഖയുമായി ബന്ധപ്പെട്ട് മകള്‍ പീഡനത്തിനിരയായ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയുമായിരുന്നു. വിവരം അറിഞ്ഞ് ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചതായും' പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.  നാല്‍പ്പതിലേറെപ്പേരുമായി ഇയാള്‍ പങ്കുവച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. 

ജാതി സര്‍ട്ടിഫിക്കറ്റിനായി താലൂക്ക് ഓഫിസീല്‍ പോയപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പണം വേണമെന്ന് തഹസില്‍ദാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. തുടര്‍ന്ന് വിജിലന്‍സ് വൈക്കം താലൂക്ക് ഓഫീസില്‍ റെയ്ഡ് നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതിനിടെ വിജിലന്‍സിന് പരാതി നല്‍കിയത് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവാണെന്ന് തഹസില്‍ദാരും മറ്റ് ഉദ്യോഗസ്ഥരും അറിയുന്നു. തുടര്‍ന്ന് പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ തഹസില്‍ദാര്‍ പരസ്യപ്പെടുത്തുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു