കേരളം

സെക്രട്ടേറിയറ്റിന് വ്യാജ ബോംബ് ഭീഷണി; വ്യാപക പരിശോധന; വിളിച്ചയാളെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. പൊലീസ് ആസ്ഥാനത്തേക്ക് ഫോണ്‍വിളിച്ചയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും സെക്രട്ടേറിയറ്റിലും പരിസരത്തും പരിശോധന നടത്തി. പരിശോധനയില്‍ അസ്വാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

കുളത്തൂര്‍ സ്വദേശിയായ നിതിനാണ് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. മാനസികവെല്ലുവിളി നേരിടുന്നയാളാണ് യുവാവ് എന്നാണ് പൊലീസ് പറയുന്നത്.  

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്ക് 112 നമ്പരില്‍ ഭീഷണി സന്ദേശം എത്തിയിരുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ഥിയാണ് ഫോണ്‍ വിളിച്ചതെന്ന് വ്യക്തമായിരുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ

'ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയി'; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍