കേരളം

കൃഷി ആവശ്യത്തിനുള്ള ബാങ്ക് വായ്പ കിട്ടിയില്ല; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്.  കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റാണ് പ്രസാദ്.

കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി  പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ തകര്‍ന്ന് പോയ പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടക്കുമെന്നുമായിരുന്നു മന്ത്രിമാര്‍ പറഞ്ഞുകൊണ്ടിരുന്നത്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം  പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

'പൊളിയല്ലേ? രസമല്ലേ ഈ വരവ്?'; ആര്‍സിബിയുടെ പ്ലേ ഓഫ് പ്രവേശനത്തില്‍ ഡു പ്ലെസി

സൗദിയുടെ ചിന്തയും മുഖവും മാറുന്നു, റോക്ക് ബാന്‍ഡുമായി സ്ത്രീകള്‍

മഞ്ഞപ്പടയുടെ ഗോള്‍വേട്ടക്കാരന്‍; ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

വരയില്‍ വസന്തം തേടിയ യാത്രികന്‍