കേരളം

കണ്ണൂരില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്; പരിക്കേറ്റവരുമായി വനത്തിലേക്ക് കടന്നെന്ന് സംശയം, വ്യാപക തിരച്ചില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:  കരിക്കോട്ടക്കരിയില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റത്. പരിക്കേറ്റവരുമായി മാവോയിസ്റ്റുകള്‍ വനത്തിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പൊലീസും തണ്ടര്‍ബോള്‍ട്ട് പരിശോധന ശക്തമാക്കി. 

എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ പരിശോധന നടത്തുന്നു. ഇന്നലെ രാത്രിയിലാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റി വനത്തില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സ്ഥലത്തുനിന്ന് മൂന്ന് തോക്കുകളും കണ്ടെടുത്തിരുന്നു.  വനത്തില്‍ പതിവ് പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകള്‍ക്ക് നേരെയും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ്റിപ്പോര്‍ട്ടുകള്‍. രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയമുണ്ട്.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി