കേരളം

ചോദിച്ചപ്പോൾ കൊടുത്തില്ല; സഹോദരന്റെ സ്കൂട്ടർ തീയിട്ട് നശിപ്പിച്ചു, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നാദാപുരത്ത് വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ തീയിട്ട കേസിൽ പരാതിക്കരന്റെ സഹോദരൻ അറസ്റ്റിൽ. ചേരക്കാട്ടിൽ സ്വദേശി സജിലേഷ് ആണ് പിടിയിലായത്. ആവശ്യപ്പെട്ടപ്പോൾ സ്കൂട്ടർ നൽകാതിരുന്നതിലുള്ള വൈരാ​ഗ്യമാണ് സ്കൂട്ടറിന് തീയിടാൻ കാരണം.

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് വീട്ടുമുറ്റത്തിരുന്ന അനീഷിന്റെ സ്കൂട്ടറിന് തീയിട്ടത്. തീപിടിച്ച് സ്കൂട്ടർ പൂർണമായും കത്തി നശിച്ചു.  തുടർന്ന് സംഭവം പൊലീസിൽ അറിയിച്ചു. സഹോദരൻ സജിലേഷ് സ്കൂട്ടർ ആവശ്യപ്പെട്ടിരുന്നെന്ന് അനീഷ് മൊഴി നൽകി.

പിന്നാലെ നടത്തിയ അന്വേഷണത്തിൽ കുറ്റ്യാടിയിലെ പെട്രോൾ പമ്പിൽ നിന്നും സജിലേഷ് പെട്രോൾ വങ്ങുന്നതിന്റെ സിസിടിവി ദൃശ്യ​ങ്ങൾ പൊലീസിന് കിട്ടി. സജിലേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ വീട്ടിലും കുറ്റ്യാടി പെട്രോൾ പമ്പിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!

''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''

ഡ്രൈവറുടെ അശ്രദ്ധ, ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം

ശാലിൻ സോയയുമായി പ്രണയത്തിൽ: താരത്തിനൊപ്പമുള്ള വിഡിയോയുമായി തമിഴ് യൂട്യൂബർ