കേരളം

മറ്റു മക്കളെ കാണാൻ മകൾ അനുവദിക്കുന്നില്ല: പരാതിയുമായി അമ്മ വനിതാ കമ്മിഷന് മുന്നിൽ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മറ്റു മക്കളെ കാണാൻ മകൾ അനുവദിക്കുന്നില്ല എന്ന പരാതിയുമായി അമ്മ വനിതാ കമ്മീഷനെ സമീപിച്ചു. മലപ്പുറത്ത് നടന്ന സിറ്റിങില്‍ കമ്മിഷന്റെ പരിഗണനയ്ക്കാണ് പരാതി എത്തിയത്. 

മാതാപിതാക്കളെ കാണാന്‍ എല്ലാ മക്കള്‍ക്കും തുല്യ അവകാശമാണെന്നും അവ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി വ്യക്തമാക്കി. സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. 

മാതാപിതാക്കളെയും ഭാര്യയെയും സംരക്ഷിക്കാതിരിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്  സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന യുവാവിനെതിരെ ഭാര്യ വനിതാ കമ്മിഷന് നല്‍കിയ പരാതി പൊലീസിന് കൈമാറി. ആകെ 50 പരാതികളാണ് ഇന്ന് മലപ്പുറത്ത് നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിച്ചത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി.  ഒന്‍പതു പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍