കേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം, ബുധനാഴ്ച തീവ്രമാകും; കേരളത്തില്‍ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

തെക്കന്‍  തായ്ലന്‍ഡിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.  നാളെയോടെ ഇത്  തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി  ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 

തുടര്‍ന്ന് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ബുധനാഴ്ചയോടെ  തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി