കേരളം

30 വർഷമായി ക്ലിനിക് നടത്തുന്നു, ബം​ഗാൾ സ്വദേശിയായ വ്യാജ ഡോക്ടർ തൃശൂരിൽ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: 30 വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. ആരോ​ഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടർ പിടിയിലായത്. ബംഗാൾ സ്വദേശിയായ ദിലീപ് കുമാറിനെയാണ് സംഘം പിടികൂടിയത്. ഇയാൾ 30 വർഷമായി ക്ലിനിക് നടത്തി വരികയായിരുന്നു.

തൃശൂരിലെ കിഴക്കംപാട്ടുകാരയിൽ ചന്ദ്നി എന്ന ക്ലിനിക്കാണ് ദിലീപ് കുമാർ നടത്തിയിരുന്നത്. ഹോമിയോ, അലോപ്പതി, യുനാനി ഉൾപ്പടെയുള്ള ചികിത്സ രീതികൾ ഇയാൾ ചെയ്തിരുന്നു എന്നാണ് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഏത് രീതിയിലുള്ള ചികിത്സയും ചെയ്യാമെന്നതിന് ഇയാളുടെ പക്കൽ വ്യാജ രേഖയും ഉണ്ടായിരുന്നു. തൃശൂർ ജില്ലാ ടീമിന്റെ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവരുന്നത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും