കേരളം

കൊലക്കേസ് പ്രതി വിധി കേള്‍ക്കാതെ കോടതിയില്‍ നിന്ന് മുങ്ങി; മദ്യപിച്ച് ബോധം മറഞ്ഞ നിലയില്‍ വീട്ടില്‍ നിന്നും പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊലക്കേസില്‍ കോടതി വിധി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ മുങ്ങിയ പ്രതി പിടിയില്‍. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവാണ് കോടതിയില്‍ നിന്നും മുങ്ങിയത്. പൊലീസ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ മദ്യപിച്ച നിലയിലായിരുന്നു. ബൈജുവിനെ നാളെ കോടതിയില്‍ ഹാജരാക്കും. വഞ്ചിയൂര്‍ കോടതിയിലാണ് സംഭവം. 

കേസില്‍ വിചാരണ പൂര്‍ത്തിയായി വിധി പറയാനിരിക്കെയാണ് പ്രതി മുങ്ങിയത്. കുറ്റക്കാരനാണോ അല്ലയോ എന്നതില്‍ വിധി പറയാന്‍ കോടതി ആദ്യം വിളിച്ചപ്പോള്‍ പ്രതി അമ്പലത്തില്‍ തേങ്ങ ഉടക്കാന്‍ പോയതാണെന്ന് അഭിഭാഷകന്‍ പറഞ്ഞു. രണ്ടാമത് പരിഗണിച്ചപ്പോഴും പ്രതി ഇല്ല. മൂന്നാം തവണയും കേസ് വിളിച്ചപ്പോള്‍ എത്താതിരുന്നപ്പോഴാണ് മുങ്ങിയതാണെന്ന് മനസിലായത്. 

കൊയ്ത്തൂര്‍കോണം സ്വദേശി ഇബ്രാഹിം(64)നെ പൊമ്മു എന്ന ബൈജു കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ജൂണ്‍ 17-നാണ് പ്രതി ഇബ്രാഹിമിനെ പ്രതി വെട്ടി പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി കൊയ്ത്തൂര്‍ കോണത്ത് ഒരു കടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു. കടയുടമയായ യുവതിയോട് സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കത്തിലായി. ആ സമയത്ത് കടയില്‍ സാധനം വാങ്ങാനെത്തിയതായിരുന്നു ഇബ്രാഹിം. വിഷയത്തില്‍ ഇടപെടല്‍ നടത്തിയ ഇബ്രാഹിമിന്റെ സമീപനം ബൈജുവിനെ പ്രകോപിതനാക്കുകയാരുന്നു. തുടര്‍ന്ന് കൈവശമുണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് ഇബ്രാഹിമിനെ തലങ്ങും വിലങ്ങും വെട്ടി. ചികിത്സയിലിരിക്കെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇബ്രാഹിമിന്റെ മരണം സംഭവിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു