കേരളം

പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതക പ്രയോ​ഗം; തിരിച്ചെറിഞ്ഞ് യൂത്ത് കോൺ​ഗ്രസുകാരൻ, പൊലീസുകാർ ചിതറിയോടി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  പൊലീസ് എറിഞ്ഞ കണ്ണീർ വാതക ഷെൽ പൊലീസിനു നേരെ തിരിച്ചെറിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. കോഴിക്കോട് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഭവമുണ്ടായത്. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണ് പൊലീസ് കണ്ണീർ വാതക ഷെൽ പ്രയോ​ഗിച്ചത്. എന്നാൽ അത് പൊലീസുകാർക്ക് തന്നെ തലവേദനയാവുകയായിരുന്നു. 

പൊലീസ് നിരത്തിവച്ച ബാരിക്കേഡിനു സമീപം നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു പ്രവർത്തകർ. അതിനിടയിലേക്കാണ് കണ്ണീർ വാതക ഷെൽ എറിഞ്ഞത്. അതോടെ പ്രതിഷേധക്കാർ ചിതറിയോടി, എന്നാൽ കൂട്ടത്തിൽ ഒരു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ നിലത്തു നിന്ന് ഷെൽ എടുത്ത് പൊലീസിനു നേരെ എറിയുകയായിരുന്നു. ഇതോടെ പൊലീസുകാർ പലവഴിക്ക് ചിതറിയോടി. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ രം​ഗത്തെത്തി. കണ്ണീർ വാതകം സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് എന്താണെന്ന് പൊലീസുകാർക്ക് ശരിക്കും മനസ്സിലായിക്കാണുമെന്നാണ് രാഹുൽ കുറിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകരെ മാറ്റുന്നതിനിടയിൽ ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജ് യൂണിറ്റ് പ്രസിഡന്റ് ജോയൽ ആന്റണിയെ ഡിസിപി കെ.ഇ.ബൈജു കഴുത്തിനു പിടിച്ചു ഞെരിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ മാർച്ച്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

മാങ്ങ അച്ചാർ മുതൽ കൊഴുക്കട്ട വരെ; ​ഗൂ​ഗിളിൽ ഇന്ത്യക്കാര്‍ തിരഞ്ഞ റെസിപ്പികൾ

9ാം മാസത്തിലേക്ക്; നിറവയറില്‍ ഡാന്‍സുമായി അമല പോള്‍

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ വേണ്ട; പൂജയ്ക്ക് ഉപയോഗിക്കാം: ദേവസ്വം ബോര്‍ഡ്

'കൈയില്‍ എത്ര പണമുണ്ട്?' രജിസ്റ്ററില്‍ എഴുതണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം