കേരളം

കോഴിക്കോട് ബീച്ചിലെ ഉന്തുവണ്ടി കടകളില്‍ പരിശോധന: പഴകിയ എണ്ണ പിടികൂടി, മൂന്നു കടകള്‍ പൂട്ടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഉന്തുവണ്ടി കടകളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. മൂന്നു കടകള്‍ പൂട്ടുകയും മൂന്നു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 

പരിശോധനയില്‍ പഴകിയ എണ്ണ പിടികൂടി. കൂടാതെ കടകളിലെ ഉപ്പിലിട്ട സാധനങ്ങളില്‍ പൂപ്പലും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി കടകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നതിനു ശേഷമാകും നടപടിയുണ്ടാകുക. 

കോഴിക്കോട് ബീച്ചിലെ കടകളെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഒരു മാസം മുന്‍പ് ആരോഗ്യ വകുപ്പ് പരിശോധനയില്‍ പല കടകള്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം