കേരളം

ഇഡി റെയ്ഡു കൊണ്ട് ജനവികാരം മാറ്റാനാകില്ല; സമൂഹമാധ്യമ അധിക്ഷേപത്തിനെതിരെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇഡി റെയ്ഡു കൊണ്ട് ജനവികാരം മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എത്ര കോടി മുടക്കിയാലും ഒരു ലോക്‌സഭ സീറ്റു പോലും നേടാനാകില്ലെന്ന് ബിജെപിക്ക് അറിയാം. ഇന്ത്യ മുന്നണിക്ക് ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതി. ആരോഗ്യമന്ത്രിയുടെ ഓഫീസിനു നേരെ എന്തൊരു വരവായിരുന്നു. എന്നാല്‍ ഇതു പൊട്ടിപ്പോയി. വസ്തുതകളുടെ പിന്‍ബലമില്ലാതെ എന്തും പടച്ചുവിടുകയാണ്. 

ഇനിയും ഇതുപോലുള്ള അണിയറയില്‍ തയ്യാറാകുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. വസ്തുതകളുടെ പിന്‍ബലം വേണ്ടെങ്കില്‍ എന്തും പടച്ചു വിടാമല്ലോ. ഇതിനെതിരെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. 

കഴിഞ്ഞദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ സോഷ്യല്‍ മീഡിയ വിദഗ്ധനും പങ്കെടുത്തിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരെ നുണപ്രചാരണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം