കേരളം

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രാനുമതിയില്ല; ലോക കേരളസഭയുടെ സൗദി അറേബ്യ മേഖലാസമ്മേളനം മാറ്റിവയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനം മാറ്റിവയ്ക്കും.  മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിക്കാത്തതാണ് കാരണം. ഈ മാസം 19, 20, 21 തിയ്യതികളിലാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. 

ലോക കേരളാസഭയുടെ ലണ്ടന്‍ സമ്മേളനത്തില്‍ തന്നെ സൗദി അറേബ്യയിലെ മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കേന്ദ്രം ഇതുവരെ വിദേശയാത്രക്ക് അനുമതി നല്‍കിയിട്ടില്ല. ഫയല്‍ ഇതുവരെ വിദേശകാര്യമന്ത്രാലത്തിന്റെ മുന്നിലെത്തിയിട്ടില്ലെന്നും രാഷ്ട്രീയാനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. 

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സൗദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കും. മെയ് മാസത്തില്‍ യുഎഇയിലെ അബുദാബിയില്‍ നടന്ന നിക്ഷേപസംഗമത്തില്‍ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല.
 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ