കേരളം

ഒന്നും ഓര്‍മയില്ല; നിയമനക്കോഴക്കേസില്‍ ഹരിദാസന്റെ മൊഴി; വിശദമായി ചോദ്യം ചെയ്യും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം:  ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ വിവാദത്തില്‍ പണം നല്‍കിയ ആളെ ഓര്‍മയില്ലെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി. എവിടെ വച്ചാണ് പണം നല്‍കിയതെന്നതും ഓര്‍മയില്ലെന്ന് ഹരിദാസന്‍ കന്റോണ്‍മെന്റ് പൊലീസിന് മൊഴി നല്‍കി. ഇന്ന് രാവിലെയാണ് ഹരിദാസന്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.

കന്റോണ്‍മെന്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഹരിദാസനെ വിശദമായി ചോദ്യം ചെയ്യും. ഇതോടെ സെക്രട്ടേറിയറ്റ് പരിസരത്തെ കോഴക്കൈമാറ്റത്തിലടക്കം വ്യക്തതവരുത്താനാകുമെന്നാണ് പൊലിസിന്റെ കണക്കുകൂട്ടല്‍. 

കഴിഞ്ഞ ചൊവ്വാഴ്ച ഹരിദാസനോട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും അന്ന് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പോയെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എഐവൈഎഫ് നേതാവ് ബാസിതിനോടും ഹരിദാസനോടും ഹാജരാകാന്‍ ഇന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിദാസന്‍ ഹാജരായത്. ഡോക്ടര്‍ നിയമനത്തിനായി സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് വീണാ ജോര്‍ജിന്റെ പിഎ അഖില്‍ മാത്യുവിന് ഒരുലക്ഷം രൂപ നല്‍കി എന്നായിരുന്നു ഹരിദാസന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തെ അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അത്തരത്തിലൊരു സംഭവം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസിലെ മുഖ്യകണ്ണികളായ അഖില്‍ സജീവും റഹീസും നേരത്തെ പൊലീസ് പിടിയിലായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു