കേരളം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അരവിന്ദാക്ഷനും ജില്‍സും പതിനാല് ദിവസം റിമാന്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കളളപ്പണ ഇടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരന്‍ ജില്‍സിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ഇവരെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷ പന്ത്രണ്ടാം തീയതി കോടതി വീണ്ടും പരിഗണിക്കും. 

പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ഒന്നാം പ്രതി സതീഷിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദ രേഖകളിലുള്ള ശബ്ദം തന്റേതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും ഇഡി കോടതിയില്‍ പറഞ്ഞു.

എന്നാല്‍, മറ്റു ചോദ്യങ്ങളോട് ഓര്‍മ്മയില്ല എന്ന മറുപടിയാണ് നല്‍കുന്നതെന്നും ഇഡി പറഞ്ഞു. ആറ് ശബ്ദരേഖകളാണ് തന്നെ കേള്‍പ്പിച്ചതെന്നും പതിമൂന്നെണ്ണം കേട്ടു എന്ന് പറഞ്ഞ് ഒപ്പു വയ്പ്പിച്ചു എന്നും അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി