കേരളം

ഷൂവിനുള്ളിലും ബാഗിനുള്ളിലും; തിരുവന്തപുരം വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണം പിടികൂടി; 14 പേര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറ് കിലോ സ്വര്‍ണം പിടികൂടി. ശ്രീലങ്കയില്‍ സ്വദേശികളായ പതിമൂന്ന് പേരും ഒരു തമിഴ്‌നാട് സ്വദേശിയുമാണ് പിടിയിലായത്. 

3.25 കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണു കടത്തിയതെന്നും ഈ വര്‍ഷം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചതില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്താണിതെന്നും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അറിയിച്ചു.

ഷൂവിനുള്ളിലും ബാഗിലുമാണ് സ്വര്‍ണം സൂക്ഷിച്ചത്. പിടിയിലായ ശ്രീലങ്കക്കാരില്‍ 10 പേര്‍ വനിതകളാണ്. പിടിയിലായ ഇന്ത്യക്കാരന്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മുഹമ്മദ് ഫൈസല്‍ (26) ആണ്. ഇയാള്‍ ശരീരത്തിനുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. രാവിലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലെത്തിയ ഇവരെക്കുറിച്ച് ഡിആര്‍ഐക്ക് കൃത്യമായ വിവരം ലഭിച്ചിരുന്നു

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി