കേരളം

ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നത് എംഎം മണിയുടെ ചെലവിലല്ല; ഡീന്‍ കുര്യാക്കോസ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: എംഎം മണി ഇടുക്കിക്ക് അപമാനവും അധിക ബാധ്യതയുമായി മാറിയെന്ന് ഡീന്‍ കുര്യാക്കോസ് എംപി. എംഎം മണിയുടെ ചെലവിലല്ല ഇടുക്കിയിലെ ജനപ്രതിനിധികള്‍ ജീവിക്കുന്നതെന്നും ഡീന്‍ പറഞ്ഞു. സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ പിജെ ജോസഫ് എംഎല്‍എ പങ്കെടുക്കാത്തതിനെതിരെ എംഎം മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഡീന്‍ കുര്യാക്കോസിന്റെ മറുപടി.

തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നും അദ്ദേഹം നിയമസഭയില്‍ കാലുകുത്തുന്നില്ലെന്നും വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നും മണി പറഞ്ഞിരുന്നു. 

നിയമസഭയില്‍ ഒന്നോ രണ്ടോ തവണയേ വന്നിട്ടുള്ളൂ. കണക്ക് അവിടെയുണ്ട്. മുഖ്യമന്ത്രി വ്യവസായ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴും എംഎല്‍എ ഇല്ലായിരുന്നു. ചത്താലും കസേര വിടില്ല. മകനെ ശരിയാക്കുന്നുണ്ടെന്നാ കേട്ടത്. പാരമ്പര്യമായിട്ട് കാര്യങ്ങള്‍ നടത്തിക്കൊള്ളുമല്ലോ. വോട്ട് ചെയ്യുന്നവരെ പറഞ്ഞാല്‍ മതിയല്ലോ. എന്ത് നാണക്കേടാ, നിയമസഭയില്‍ വരാത്തവര്‍ക്ക് വോട്ട് ചെയ്യുന്നത്, എന്നിങ്ങനെയായിരുന്നു എംഎം മണിയുടെ പ്രസംഗം.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി