കേരളം

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി, ഒഴിവായത് വൻ അപകടം

സമകാലിക മലയാളം ഡെസ്ക്

കാസർകോട്: മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവുണ്ടായത്. ട്രാക്കിൽ മറ്റ് ട്രെയിൻ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. 

ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കയറേണ്ട ട്രെയിൻ ട്രാക്ക് മാറി കയറുകയായിരുന്നു. പിഴവ് മനസിലാക്കിയതോടെ ട്രെയിൻ നിർത്തി. തുടർന്ന് റിവേഴ്സ് എടുത്താണ് ഒന്നാം ട്രാക്കിലേക്ക് കയറിയത്. സാങ്കേതിക തകരാറാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോം മാറി വരാന്‍ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും