കേരളം

പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്?; സിപിഎമ്മിൽ ചർച്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായേക്കും. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് പ്രശാന്തിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചത്. 

നിലവിലെ പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി നവംബര്‍ മാസത്തില്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രശാന്തിനെ പുതിയ പ്രസിഡന്റായി പരിഗണിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നെടുമങ്ങാട് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി എസ് പ്രശാന്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 

ഇതിനു ശേഷമാണ് കോണ്‍ഗ്രസില്‍ തനിക്കെതിരെ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രശാന്ത് പാര്‍ട്ടി വിട്ടത്. സിപിഎമ്മില്‍ ചേര്‍ന്ന പ്രശാന്തിനെ പിന്നീട് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു