കേരളം

പരാതി ആവർത്തിച്ച് മാധ്യമ പ്രവർത്തക: സുരേഷ് ​ഗോപി അപമര്യാദയായി പെരുമാറിയ കേസിൽ മൊഴി രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി അപമര്യാദയായി പെരുമാറി എന്ന കേസിൽ മാധ്യമപ്രവർത്തകയുടെ മൊഴി രേഖപ്പെടുത്തി. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഒരുമണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പിൽ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങൾ പരാതിക്കാരി ആവർത്തിച്ചു. 

സുരേഷ് ഗോപിക്കെതിരെ ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ എത്തി പൊലീസ് മഹസർ തയ്യാറാക്കി.

കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിന് ഇടയിലാണ് സുരേഷ് ​ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവച്ചത്. ഇത് ഒഴിവാക്കാൻ നീങ്ങി നിന്നെങ്കിലും വീണ്ടും തോളിൽ പിടിക്കുകയായിരുന്നു. പിന്നാലെ മാധ്യമപ്രവർത്തക സുരേഷ് ​ഗോപിയുടെ കൈ എടുത്തുമാറ്റി. സംഭവം ചർച്ചയായതിനു പിന്നാലെയാണ് പരാതി നൽകിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'