കേരളം

റെഗുലേറ്ററി കമ്മീഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം; വൈദ്യുതി നിരക്ക് വര്‍ധന തീരുമാനം ഇന്ന് ഉണ്ടാകില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകില്ല. റെഗുലേറ്ററി കമ്മീഷന്‍ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാല്‍ യോഗം മാറ്റിവെച്ചു.

വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ യോഗം നടക്കുന്നതിനിടെയാണ്, ഒരു അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. ഇന്ന് വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനാണ് റെഗുലേറ്ററി കമ്മീഷന്‍ യോഗം ചേര്‍ന്നത്. അതിനിടെയാണ് ഒരു അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇനി മൂന്ന് അംഗങ്ങളും ഉണ്ടായാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കൂ. നയപരമായ തീരുമാനമാണ്. അതുകൊണ്ട് തന്നെ തീരുമാനം എന്ന് ഉണ്ടാകുമെന്ന് അറിയില്ല. നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് വിശദീകരണ കുറിപ്പ് ഇറക്കാന്‍ സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു