കേരളം

ഹെവി വാഹനങ്ങളിൽ നാളെ മുതൽ സീറ്റ്‌ബെൽറ്റ് നിർബന്ധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാളെ മുതൽ കെഎസ്‌ആർടിസി ബസുകൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റിൽ ഇരിക്കുന്നവർക്കും സീറ്റ്‌ബെൽറ്റ് നിർബന്ധം. സംസ്ഥാനത്ത് 5200 കെഎസ്‌ആർടിസി ബസുകളിൽ സീറ്റ്‌ബെൽറ്റ് ഘടിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. നാളെ മുതൽ ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് ലഭിക്കുന്നതിന് ക്യാമറയും സീറ്റ് ബെൽറ്റും നിർബന്ധമാക്കിയിട്ടുണ്ട്.

കേന്ദ്ര നിയമ പ്രകാരം ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. പുതിയ വാഹനങ്ങളില്‍ ഇപ്പോള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴയീടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ക്യാബിനുള്ള ബസുകളില്‍ ഡ്രൈവർക്കും സഹായിക്കുമുള്ള സീറ്റുകളിലും അല്ലാത്ത ബസുകളില്‍ ഡ്രൈവര്‍ സീറ്റിലുമാണ് ബെല്‍റ്റ് നിർബന്ധമാക്കിയിരിക്കുന്നത്.

സെപ്റ്റംബർ മുതൽ ഈ നിയമം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സീറ്റ്‌ ബെല്‍റ്റ് ഘടിപ്പിക്കുന്നതിനും മറ്റുമായാണ് നവംബര്‍ വരെ സമയം നീട്ടിയത്. ഒക്‌ടോബർ 31നകം എല്ലാ ഹെവി വാഹനങ്ങളും സീറ്റ്ബെൽറ്റ് ഉറപ്പാക്കാനും സർക്കാർ നിർദ്ദേശിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

വേനല്‍ക്കാലത്ത് വിൻഡോ ​ഗ്ലാസ് അടച്ചുള്ള കാർ യാത്ര; കാൻസർ വരാൻ വേറെ വഴി വേണ്ട, പഠനം

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!

''ഇതിഹാസങ്ങള്‍ രത്നങ്ങളൊടുങ്ങാത്ത ഖനികള്‍; അവയില്‍നിന്ന് സര്‍ഗ്ഗശക്തി ധനം ഉജ്ജ്വല രത്നങ്ങള്‍ കണ്ടെടുക്കുന്നു''

ഡ്രൈവറുടെ അശ്രദ്ധ, ഷാര്‍ജയിലെ സ്‌കൂളില്‍ കാറിനുള്ളില്‍ കുടുങ്ങിയ ഏഴു വയസുകാരന് ദാരുണാന്ത്യം