കേരളം

'പാമ്പാടി നിറഞ്ഞാടി'; അലതല്ലി ആവേശം; പുതുപ്പള്ളിയില്‍ ഇനി നിശബ്ദ പ്രചാരണം

സമകാലിക മലയാളം ഡെസ്ക്

പാമ്പാടി: ആവേശം അണപൊട്ടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. പാമ്പാടി ടൗണില്‍ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ നിറഞ്ഞാടി. പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ പാമ്പാടിയിലെത്തി. മൂന്നു മുന്നണികള്‍ക്കും പൊലീസ് നിശ്ചയിച്ച് നല്‍കിയ സ്ഥലത്താണ് കൊട്ടിക്കലാശം നടത്തിയത്. 

മൂന്നു മണിയോടെ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. പാട്ടുകള്‍ക്കൊപ്പം ചുവടുവെച്ച് ആരംഭിച്ച ആഘോഷം, പിന്നീട് ചെണ്ടമേളത്തിലും വെടിക്കെട്ടിലേക്കും വഴിമാറി. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍
കൂട്ടമായി നിലയുറപ്പിച്ച പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടികളുടെ കൊടിതോരണങ്ങള്‍ ഉയര്‍ത്തിപ്പാറിച്ചു. പുതുപ്പള്ളി മണ്ഡലം ഇതുവരെ കാണാത്ത തരത്തിലുള്ള കൊട്ടിക്കലാശമാണ് നടന്നത്. 

ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലും ടൗണിലേക്ക് എത്തിയതോടെ ആവേശം വാനോളമുയര്‍ന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പരമാവധി വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണമാണ് നടത്തിയത്. അതിനാല്‍ കൊട്ടിക്കലാശ സ്ഥലത്തേക്ക് ചാണ്ടി ഉമ്മന്‍ എത്തിയില്ല. 

ആറു മണിയോടെ, കൊട്ടിക്കലാശം അവസാനിച്ചു. നാളെ നിശബ്ദ പ്രചാരണമാണ്. മറ്റന്നാള്‍ പുതുപ്പള്ളി വിധിയെഴുതുമ്പോള്‍, വിജയ പ്രതീക്ഷതയിലാണ് മൂന്നു മുന്നണികളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി