കേരളം

വനത്തിൽ പെരുമഴ, തോട് നിറഞ്ഞു: മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിതുര കല്ലാര്‍-മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. മീന്‍മൂട്ടി വനത്തില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോട് നിറഞ്ഞതോടെ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. 

രാവിലെ മുതൽ പ്രദേശത്ത് ചെറിയതോതിൽ മഴ പെയ്യുന്നുണ്ട്. എന്നാൽ വനത്തിനുള്ളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അതാണ് തോട് നിറയാൻ കാരണമായത്. വൈകിട്ട് 4 മണിയോടെ അപ്രതീക്ഷിതമായി തോട്ടിൽ വെള്ളം നിറയുകയായിരുന്നു.  തോട് കരകവിഞ്ഞൊഴുങ്ങിയതോടെ ആളുകൾക്ക് തോട് മുറിച്ചുകടക്കാൻ‌ കഴിയാത്ത അവസ്ഥയായി. സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്ന് സഞ്ചാരികളെ മറുകരയിലെത്തിച്ചു.

തോട്ടിലെ വെള്ളം കുറഞ്ഞതോടെയാണ് ആളുകളെയും വാഹനങ്ങളെയും മറുകരയിലെത്തിച്ചത്. വനത്തിനുള്ളില്‍ മഴയ്ക്ക് നേരിയ കുറവുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെജരിവാള്‍ പുറത്തിറങ്ങി, ജയിലിന് മുന്നില്‍ ആഘോഷം

ഐജി പി വിജയന് സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍ സ്ഥാനം

വനിതാ ​ഗുസ്തി താരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; ബ്രിജ്ഭൂഷനെതിരെ കോടതി കുറ്റം ചുമത്തി

ഇന്ത്യയുടെ 'അഭിമാന ജ്വാല'- ഏഷ്യൻ പവർ ലിഫ്റ്റിങിൽ നാല് മെഡലുകൾ നേടി മലയാളി താരം

ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ