കേരളം

കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്‌ഫോം; വിശദാംശങ്ങൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റ് ബുക്കിങ്ങിന് പുതിയ പ്ലാറ്റ്‌ഫോം നിലവിൽ വന്നു. ചൊവ്വാഴ്ച മുതൽ www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. Ente KSRTC Neo O-PRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.

നവീകരിച്ച ബുക്കിങ് സംവിധാനത്തിൽ ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുള്ള ലിങ്ക് ടിക്കറ്റ് സംവിധാനവുമുണ്ട്. ബസ് സർവീസ് ആരംഭിച്ചതിന് ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ പിന്നീട് വരുന്ന സ്ഥലങ്ങളിൽ നിന്നും ആളുകൾക്ക് ബുക്കിങ് നടത്തുവാൻ കഴിയും. ഇത് വഴി യാത്രക്കാർ ബസുകൾ സെർച്ച് ചെയ്യുമ്പോൾ കൂടുതൽ ഓപ്ഷനുകൾ കാണിക്കും.

ബുക്കിങ് സംബന്ധമായ വിവരങ്ങൾ എസ്എംഎസ് സംവിധാനത്തിന് പുറമെ വാട്‌സ്ആപ്പ് വഴിയും ലഭ്യമാകും. ഓട്ടോമാറ്റിക് റീഫണ്ട് പോളിസി ആയതിനാൽ തന്നെ റീഫണ്ട് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാകുന്നു. കൂടാതെ റീഫണ്ട് സ്റ്റാറ്റസ് യാത്രക്കാർക്ക് അറിയുവാനും സാധിക്കും. നിലവിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് https://online.keralartc.com എന്ന സൈറ്റിലാണുണ്ടായിരുന്നത്. ഇത് ഒഴിവാക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു