കേരളം

ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

മനാമ: ബഹ്റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകിട പലചരക്ക് കച്ചവടം നടത്തിയിരുന്ന മലപ്പുറം പൊന്നാനി തിരൂർ പടിഞ്ഞാറക്കര കോലൻഞാട്ടു വേലായുധൻ ജയൻ (46) ആണ് മരിച്ചത്. ഹാജിയത്തിലെ താമസ സ്ഥലത്താണ് വേലായുധൻ ജയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നു സംശയിക്കുന്നു. 

രണ്ട് ദിവസമായി ജയനെ കാണാനില്ലായിരുന്നു. ഫോണിൽ വിളിച്ചിട്ടു മറുപടി ലഭിക്കാത്തതിനെ തുടർന്നു നാട്ടിലെ ബന്ധുക്കൾ ബഹ്റൈനിലെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ കടയുടെ ഷട്ടർ തുറന്ന നിലയിലായിരുന്നു. ആളെ പക്ഷേ കണ്ടെത്താൻ കഴിഞ്ഞില്ല. സമീപവാസികൾ താമസ സ്ഥലത്തു പരിശോധന നടത്തിയിട്ടും കണ്ടെത്തിയില്ല. സ്പോൺസർ പൊലീസിൽ പരാതിയും നൽകി. 

മുൻപ് കുടുംബവുമൊന്നിച്ച് താമസിച്ച ഫ്ലാറ്റിലാണ് മരിച്ച നിലയിൽ പീന്നീട് ജയനെ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്. ഭാര്യ അമൃതയും മകനും ഇപ്പോൾ നാട്ടിലാണ്. മൃത​ദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ പുരോ​ഗമിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം