കേരളം

ചാണ്ടിയുടേത് അതിശയകരമായ വിജയം, ഉമ്മന്‍ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് ജനകീയ കോടതിയുടെ ശിക്ഷ: എ കെ ആന്റണി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഉമ്മന്‍ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ അതിശയകരമായ വിജയമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഉമ്മന്‍ ചാണ്ടിയെ പൈശാചികമായാണ് അവര്‍ വേദനിപ്പിച്ചത്. അതിന് പുതുപ്പള്ളിക്കാര്‍ നല്‍കിയ മറുപടിയാണ് ഈ വിജയമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള വൈകാരിക ബന്ധം എനിക്കറിയാം. ഒരര്‍ഥത്തില്‍ അവരുടെ പ്രതികാര ചിന്ത നേരിട്ട് മനസിലാക്കിയിട്ടുണ്ട്. പൊതുയോഗത്തില്‍ വച്ച് പുതുപ്പള്ളിയിലെ വോട്ട് എണ്ണി കഴിയുമ്പോള്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കേള്‍ക്കുമ്പോള്‍ വേട്ടയാടിയവര്‍ ഞെട്ടി വിറക്കുമെന്ന് ഞാന്‍ പറഞ്ഞു. ഭൂരിപക്ഷം കണ്ട് അവര്‍ ബോധംകെടും എന്നും ഞാന്‍ പറഞ്ഞു. പുതുപ്പള്ളിക്കാരുടെ വികാരം ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.'- എ കെ ആന്റണി പറഞ്ഞു.

'പുതുപ്പള്ളിയുമായി എനിക്ക് ബന്ധമുണ്ട്. 1962 മുതല്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഒപ്പം ഞാന്‍ പുതുപ്പള്ളിയില്‍ പോയിട്ടുണ്ട്. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹം നേരിട്ട് അറിയാവുന്നതാണ്. കുഞ്ഞുഞ്ഞിനെ അവര്‍ പൈശാചികമായാണ് വേദനിപ്പിച്ചത്.ഉമ്മന്‍ ചാണ്ടിയ്ക്കും കുടുംബത്തിനും എത്ര ഉറക്കമില്ലാത്ത രാത്രികള്‍ ഉണ്ടായി കാണും. അതിന് പുതുപ്പള്ളിക്കാര്‍ നല്‍കിയ മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം. കൊടും ക്രൂരത കാണിച്ചവര്‍ക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കൊടുത്ത കടുത്ത ശിക്ഷയാണ് ചാണ്ടി ഉമ്മന്റെ അതിശയകരമായ വിജയം'-ആന്റണി കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു