കേരളം

വെള്ളമെന്ന് കരുതി ബാറ്ററി വെള്ളം ഒഴിച്ചു; മദ്യപിച്ചയാള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. 

കഴിഞ്ഞ ഒന്നാം തീയതി  മുതല്‍ തോപ്രാംകുടിയിലെ ഒരു മേസ്തിരിയുടെ സഹായിയായി ജോലി ചെയ്തുവരികയാണ് മോഹനന്‍. ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി ഇയാള്‍ മദ്യപിക്കുകയായിരുന്നു. മദ്യം ഗ്ലാസില്‍ ഒഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന കുപ്പിയിലേത് വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ബാറ്ററി വെള്ളം മദ്യത്തില്‍ ഒഴിച്ച് കഴിക്കുകയായിരുന്നു.

അരുചി തോന്നിയതിനെ തുടര്‍ന്ന് മദ്യം കഴിക്കല്‍ നിര്‍ത്തിയ മോഹനന്‍ അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞു. അപ്പോഴാണ് വെള്ളത്തിന് പകരം കുടിച്ചത് ബാറ്ററി വെള്ളമാണെന്ന് സുഹൃത്തുക്കള്‍ക്ക് മനസിലായത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് മോഹനന്‍ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു