കേരളം

'വാച്ച്‌ഡോഗ്' പരാമര്‍ശം; 15 ദിവത്തിനകം മാപ്പ് പറയണം, പി കെ ബിജുവിന് അനില്‍ അക്കരയുടെ വക്കീല്‍ നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വ്യക്തിയധിക്ഷേപം നടത്തിയെന്ന് കാണിച്ച് സിപിഎം നേതാവ് പികെ ബിജുവിന് മുന്‍ എംഎല്‍എ അനില്‍ അക്കര നോട്ടീസയച്ചു. തൃശൂരില്‍ എല്‍ഡി.എഫ് സഘടിപ്പിച്ച സഹകാരി മാര്‍ച്ചിന്റെഭാഗമായുള്ള പ്രതിഷേധ സംഗമത്തില്‍ പ്രസംഗിക്കുമ്പോള്‍ 'വാച്ച് ഡോഗ്' എന്ന ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകന്‍ മുഖേന അനില്‍ അക്കര നോട്ടീസ് അയച്ചത്.

അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് വിഴുങ്ങിയ വിദ്വാനെന്ന് കുറ്റപ്പെടുത്തിയതും വടക്കാഞ്ചേരിയില്‍ 140 പേര്‍ക്ക് ലൈഫ് മിഷന്‍ വീട് കിട്ടാതിരിക്കാന്‍ സിബിഐയില്‍ കേസ് കൊടുത്തെന്ന് പറഞ്ഞതും വാസ്തവ വിരുദ്ധവും അവമതിപ്പ് സൃഷ്ടിക്കുന്നതുമാണെന്ന് നോട്ടീസില്‍ പറയുന്നു.

15 ദിവസത്തിനകം മാപ്പ് പറയണമെന്നും മാനിഹാനിക്ക് പരിഹാരമായി ഒരു ലക്ഷം രൂപ നല്‍കണമെന്നുമാണ് അഡ്വ. എം സച്ചിന്‍ ആനന്ദ് മുഖേന അയച്ച നോട്ടീസില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു