കേരളം

സ്‌കൂട്ടര്‍ അപകടം: കോളജ് അധ്യാപകന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ കോളജ് അധ്യാപകന്‍ മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രസാദ് ആണ് മരിച്ചത്. മജ്‌ലിസ് കോളജിലെ ഫിസിക്‌സ് അധ്യാപകനാണ് പ്രസാദ്. 

ഇന്നു പുലര്‍ച്ചെ വളാഞ്ചേരി ബൈപ്പാസിന് സമീപമാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച ഇരുചക്രവാഹനം റോഡരികിലെ കടമുറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. 

സ്ഥലത്ത് പെട്രോളിങ് നടത്തിയ പൊലീസ് സംഘമാണ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റു കിടന്ന പ്രസാദിനെ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു